Kodiyathur
കുരുന്നുകൾക്കൊപ്പം ശിശു ദിനം ആഘോഷിച് എൻ എസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ കാരക്കുറ്റി അംഗനവാടി, കാരക്കുറ്റി ഗവൺമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ശിശുദിനം സമുചിതമായ ആഘോഷിച്ചു.
എൻഎസ്എസ് വളണ്ടിയർമാർ വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. വളണ്ടിയർമാർ ശേഖരിച്ച പുസ്തകങ്ങൾ കാരക്കുറ്റി ഗവൺമെൻറ് എൽപി സ്കൂൾ ലൈബ്രറിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ഹെഡ്മാസ്റ്റർ സിപി റഷീദ് ഏറ്റുവാങ്ങി.
കൊടിയത്തൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും രണ്ടാം വാർഡ് അംഗവുമായ വി ഷംലൂ ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലിം മുൻഷിറ, സുനില ഗംഗാദേവി വളണ്ടിയർമാരായ ഷഹ്റിൻ ഹിബ, മിൻഹ അമീൻ, ജുനി നിദ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.