World

കൊവിഡ് 19; ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്, മരണ സംഖ്യ 2.06 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം മരിച്ചത് 55,000ലധികം പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.06 ലക്ഷം കടന്നു. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 9.96 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 55,000 കവിഞ്ഞ

ബ്രിട്ടനില്‍ വൈറസ് ബാധമൂലം 20000ത്തിലധികം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്‌പെയിനില്‍ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കൊവിഡ് വൈറസ് ബാധിതരാണുള്ളത്. ജര്‍മ്മനിയില്‍ വൈറസ് ബാധമൂലം ഇതുവരെ 5976 പേരാണ് മരിച്ചത്

Related Articles

Leave a Reply

Back to top button