Kodiyathur

നിർമ്മാണത്തിലിരിക്കെ പാലം തകർന്ന സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ലിന്റോ ജോസഫ് എം.എൽ.എ

കൊടിയത്തൂർ: കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടമുഴിപാലത്തിന്റെ അപ്രോച്ച് റോഡിൻ്റെ റീടെയ്‌നിംഗ് വാൾ നിർമ്മാണത്തിലിരിക്കെ ഇടിഞ്ഞ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ലിന്റോ ജോസഫ് എം.എൽ.എ .

സോയിൽ പൈപിംഗ് നടന്നതാണ് കെട്ട് ഇടിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ രാവിലെ തന്നെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കൂടുതൽ പരിശോധനകൾക്കായി ഡിസൈൻ വിംഗ് ഉദ്യോഗസ്ഥർ ഇന്ന് തന്നെ സ്ഥലം സന്ദർശിക്കും. നാളെ തന്നെ നിർമ്മാണം ആരംഭിക്കും. വിഷയം ശാശ്വതമായി പരിഹരിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അടിയന്തിരമായി പുനർനിർമ്മാണം നടത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാവും.

Related Articles

Leave a Reply

Back to top button