Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കരിയർ പ്ലാനിംഗ് & ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.കല്ലാനോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ ബോണി ജേക്കബ് ക്ലാസ്സ് നയിച്ചു.പ്ലസ് വൺ ക്ലാസ്സുകളിലെ 240 ഓളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ കരിയർ ഓപ്ഷനുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും,കരിയർ ലക്ഷ്യം തിരിച്ചറിയുന്നതിന് അവരെ സഹായിക്കുന്നതിനുമാണ് കരിയർ ഗൈഡൻസ് സെൽ പ്രവർത്തിക്കുന്നത്.കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകാവുന്ന സമ്മർദ്ദം,ഉത്കണ്ഠ എന്നിവയിൽ നിന്നും രക്ഷനേടാൻ കരിയർ ഗൈഡൻസ് സെൽ വിദ്യാർത്ഥികളെ സഹായിക്കുന്നു.

പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിച്ച ചടങ്ങിൽ കരിയർ ഗൈഡൻസ് ഇൻചാർജ് റെജി പി ജെ ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button