Kodiyathur

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വീട്ടുവായന – നാട്ടു വായന പദ്ധതിക്ക് തുടക്കം കുറിച്ചു

കൊടിയത്തൂർ: വായന പരിപോഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ‘വീട്ടുവായന – നാട്ടുവായന’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറിയിലേയും സ്റ്റാഫ് റൂം ലൈബ്രറിയിലേയും പുസ്തകങ്ങൾ സ്കൂൾ വിദ്യാർഥികൾക്കു പുറമെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൂടി വായിക്കാൻ അവസരമൊരുക്കുന്നതാണ് വായന വാരാചരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച പദ്ധതി.

രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി പ്രത്യേക വിതരണ രജിസ്റ്റർ തയ്യാറാക്കിയാണ് പുസ്തകങ്ങൾ നൽകുന്നത്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ അവർക്ക് പുസ്തകങ്ങൾ സ്വീകരിക്കുകയും വായിച്ച് തിരിച്ചെത്തിക്കുകയും ചെയ്യാം. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഒ.എം ഹസ്നയ്ക്ക് പുസ്തകം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.സി സാജിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃസമിതി ചെയർപേഴ്സൺ വി ബിൻഷ, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, കെ.സി ഹാഷിദ്, എം.വി സഫിയ, പി ഷംനാബി, ജെ.കെ ബിനുലാൽ, എം ആരിഫ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button