Puthuppady
എം ജി എമ്മിൽപുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

പുതുപ്പാടി: ഈങ്ങാപ്പുഴ എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന് കാതോലിക്കേറ്റ് ആൻ്റ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജർ അഭി: യുഹാനോൻ മാർ മിലിത്തിയോസ് ശിലാസ്ഥാപനം നടത്തി.
യോഗത്തിൽ റവ:ഫിനഹാസ് റമ്പാൻ, പി.ടി.എ പ്രസിഡൻ്റ് ഫാ.ജോസഫ് പി വർഗീസ്, ഫാ.ഗീവർഗീസ് ജോർജ്, സ്കൂൾ ഗവേണിങ്ങ് ബോർഡ് മെമ്പർ സി.സി.ആൻഡ്രൂസ്, സിസ്റ്റർ എലിസ ബേത്ത്, പ്രൻസിപ്പാൾ അലക്സ് മാത്യം സി, ഹെഡ്മാസ്റ്റർ റെനിവർഗീസ്, കുര്യാക്കോസ് സി. യു, ഡെ. ഹെഡ്മാസ്റ്റർ ബിജു കുര്യാക്കോസ്, അനീഷ് സി ജോർജ് എന്നിവർ സംബന്ധിച്ചു.







