Mukkam

പെട്രോൾ പമ്പ് തുറന്നതിനെച്ചൊല്ലി ജീവനക്കാരും പണിമുടക്ക് അനുകൂലികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും

മുക്കം: കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെസികെ പെട്രോൾ പമ്പ് തുറന്നതിനെച്ചൊല്ലി ജീവനക്കാരും പണിമുടക്ക് അനുകൂലികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. പൊലീസ് എത്തി രംഗം ശാന്തമാക്കി. പണിമുടക്കിനെ തുടർന്ന് പെട്രോൾ പമ്പ് തുറന്നു പ്രവർത്തിച്ചിരുന്നില്ല. മഞ്ചേരി ഭാഗത്തു നിന്ന് പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയ 2 വിദ്യാർഥികൾക്ക് അത്യാവശ്യമായി പെട്രോൾ നൽകുന്നതിന് തുറന്നതായിരുന്നുവെന്ന് ഉടമ എൻ.കെ.ലിനീഷ് പറയുന്നു. 

വിദ്യാർഥികൾ പെട്രോളിനായി പമ്പിന് മുന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഇടപെട്ടാണ് പെട്രോൾ നൽകിയതെന്ന് ഉടമ പറഞ്ഞു. 

വിദ്യാർഥികൾക്ക് പെട്രോൾ നൽകിയതോടെ കൂടുതൽ പേർ എത്തി. തുടർന്നു പണിമുടക്കനുകൂലികൾ പെട്രോൾ പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. മുക്കത്തും പരിസരത്തും വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തി. നോർത്ത് കാരശ്ശേരിയിൽ പ്രകടനം നടത്തി. മാന്ത്ര വിനോദ്,കെ.സി.ആലി,ഗസീബ് ചാലൂളി,ബാബു എതിർപാറ, കെ.പി.ഷാജികുമാർ, സുനില കണ്ണങ്കര എന്നിവർ നേതൃത്വം നകി. ധർണ നടത്തി. സിപിഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button