തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആർ. ആർ. ടി. യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ്, പോലീസ്, സിവിൽ സപ്ലൈസ്, ഗ്രാമപഞ്ചായത്ത് എന്നിവർ ഉൾപ്പെട്ട സംയുക്ത ടീം തിരുവമ്പാടിയിലെ കടകളിൽ പരിശോധന നടത്തി.
വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്നും അമിതവില ഈടാക്കുന്ന പക്ഷം ശക്തമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും സിവിൽ സപ്ലൈസ് അധികൃതർ മുന്നറിയിപ്പുനൽകി.
അവശ്യവസ്തുക്കൾ മാത്രം വില്പന നടത്തുവാൻ അനുവദിക്കപ്പെട്ട കടയിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
ഭക്ഷ്യയോഗ്യമല്ല എന്ന് ബോധ്യപ്പെട്ട ഉണക്ക മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പും ശേഷവും കടകൾ തുറന്നാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ എ. അബ്ദുസമദ്, കെ. ഗംഗാധരൻ, ഡ്രൈവർ എ. സുരേഷ്, തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹിമാൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്‌ടർ രജിത്, തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ പി. എം. ജോയ്, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക്, എസ്. എസ്. റീന റോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.










