Thiruvambady
പോക്കറ്റ് മണിയും സ്കോളർ ഷിപ്പ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബധിര വിദ്യാർത്ഥി മാതൃകയായി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ താമസക്കാരനായ തുണ്ടത്തിൽ ബിജു ,ജെൻസി ദമ്പതികളുടെ മകനും, കോഴിക്കോട് കരുണസ്കൂൾ ബധിര വിദ്യാർത്ഥിയുമായ ആൽബർട്ട് ബിജു തനിക്കു ലഭിച്ച പെൻഷൻ തുകയും തന്റെ പോക്കറ്റ് മണിയുമടക്കം 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് തിരുവമ്പാടി എം എൽ എ ശ്രീ ജോർജ്ജ് എം തോമസിന് കൈമാറി.
പല അധ്യാപകരും തങ്ങളുടെ ശബളത്തിന്റെ ഒരു വിഹിതം
കൊടുക്കാൻ മടി കാണിക്കുമ്പോൾ ബധിര വിദ്യാർത്ഥിയുടെ ഈ നടപടി സമൂഹത്തിന് മാതൃകയാണെന്ന് എം എൽ എ പറഞ്ഞു
ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ് തുടങ്ങിയവർ പങ്കെടുത്തു









