Kodiyathur

കൊടിയത്തൂരിൽ അങ്കണവാടികൾക്കെല്ലാം സ്വന്തം കെട്ടിടമാകുന്നു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ ചെറുവാടി കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച മൂന്നിന് നടക്കും. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 26 അങ്കണവാടികളിൽ 25-നും സ്വന്തംകെട്ടിടമായി. ഇനി സ്വന്തമായി കെട്ടിടമില്ലാത്ത പൊലുകുന്നത്ത് അങ്കണവാടിക്കായി സ്ഥലം വാങ്ങുകയും കെട്ടിടനിർമാണത്തിനായി 20 ലക്ഷം രൂപ തനത് ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി മുഖേനെയും വകയിരുത്തിയിട്ടുണ്ട്. ഇതും പൂർത്തിയായാൽ എല്ലാ അങ്കണവാടികളും സ്വന്തംകെട്ടിടത്തിൽ എന്ന ബഹുമതി പഞ്ചായത്തിന് ലഭിക്കും.

ജില്ലാപഞ്ചായത്ത് അനുവദിച്ച 15 ലക്ഷവും ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷവും ചെലവഴിച്ചാണ് കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അങ്കണവാടിക്കെട്ടിടം നിർമിച്ചത്. വൈദ്യുതീകരണത്തിന് ഗ്രാമപ്പഞ്ചായത്ത് രണ്ടരലക്ഷംരൂപയും വാട്ടർകണക്‌ഷൻ ലഭ്യമാക്കുന്നതിന് 75,000 രൂപയും വകയിരുത്തി പ്രവൃത്തി പൂർത്തിയാക്കി. ചുറ്റുമതിൽ നിർമാണത്തിനായി ഗ്രാമപ്പഞ്ചായത്ത് ഒൻപതുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും ഉടൻ ആരംഭിക്കും.

Related Articles

Leave a Reply

Back to top button