Thiruvambady

മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങുമായി കേരളാ സർക്കാരിന്റെ ‘പ്രശാന്തി’ പദ്ധതി

തിരുവമ്പാടി: കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങുമായി കേരളാ സർക്കാരിന്റെ ‘പ്രശാന്തി’ പദ്ധതിക്ക് തുടക്കമായി. കേരള പോലീസിന്റെ സഹായത്തോടുകൂടിയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്‌.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതി, മുതിർന്ന പൗരന്മാർക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും, വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനും വേണ്ടിയാണ്.

ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് സഹായത്തിനായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേ, പ്രശാന്തി ഹെൽപ്പ് ലൈൻ നമ്പറുകളിലേ, ജില്ല ഹെൽപ്പ് ലൈൻ നമ്പറുകളിലേ ബന്ധപ്പെടാവുന്നതാണ്. ഹെൽപ്പ്‌ലൈൻ നമ്പറുകൾ താഴെ കൊടുക്കുന്നു.

പ്രശാന്തി സ്റ്റേറ്റ് ഹെൽപ്പ് ലൈൻ നമ്പർ : 9497900035, 9497900045

ജനമൈത്രി കോഴിക്കോട് ജില്ലാ നോഡൽ ഓഫീസർ: 9497990121

ജനമൈത്രി കോഴിക്കോട് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ: 9497934933

തിരുവമ്പാടി പോലീസ് സ്റ്റേഷൻ, ജനമൈത്രി ബീറ്റ് ഓഫീസർ
ദിനേശ് യു.വി: 9496151231, ജിനേഷ് കുര്യൻ: 9446649498

Related Articles

Leave a Reply

Back to top button