Thiruvambady
തിരുവമ്പാടിയിൽ ട്വന്റി20 നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന്

തിരുവമ്പാടി: ട്വന്റി20യുടെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മണിക്ക് തിരുവമ്പാടി വ്യാപാരഭവനിൽ നടക്കും. ‘ജനങ്ങളോടൊപ്പം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് വികസനവും വിശ്വാസവും ഉറപ്പാക്കുന്ന പുതിയ അധ്യായത്തിലേക്ക് കേരളത്തിന്റെയും തിരുവമ്പാടിയുടെയും ഭാവി ട്വന്റി20യിലൂടെ എന്ന ആശയത്തിലാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.
ട്വന്റി20 സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കും.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായിരിക്കും ഈ കൺവെൻഷൻ എന്നാണ് സംഘാടകരുടെ പ്രതീക്ഷ.






