Adivaram
താമരശേരി ചുരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബസ് ഓടിച്ചു, കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

അടിവാരം :താമരശേരി ചുരത്തിലൂടെ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കഠിന നടപടി. മൊബൈലിൽ സംസാരിക്കുന്ന മുഹമ്മദ് റാഫിഖ് എന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയുണ്ടായി. കൂടാതെ, റോഡ് സുരക്ഷ ബോധവത്ക്കരണത്തിനായി അഞ്ചു ദിവസത്തെ ക്ലാസുകളില്‍ പങ്കെടുക്കാനും നിര്‍ദേശം നല്‍കി.
സംഭവം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒയാണ് നടപടി സ്വീകരിച്ചത്.