Mukkam
കാരശ്ശേരി ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി കൃഷ്ണദാസ് വിജയിച്ചു

മുക്കം : കാരശ്ശേരി ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി കൃഷ്ണദാസ് 234വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കൃഷ്ണദാസിന്റെ വിജയം.
86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 1835 വോട്ടർമാരിൽ 1570 പേർ വോട്ട് രേഖപെടുത്തിയിരുന്നു.
വോട്ടെടുപ്പിനിടെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. – എൽ.ഡി.എഫ്. പ്രവർത്തകരുടെ ഇടയിൽ ചെറിയ രീതിയിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.