Kodiyathur
പട്ടികജാതി വനിതകൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,08,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
117 ഗുണഭോക്താക്കൾക്ക് പദ്ധതി വഴി വാട്ടർ ടാങ്ക് ലഭിച്ചു. വാട്ടർ ടാങ്ക് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.
പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.