Mukkam

വെസ്റ്റ് മാമ്പറ്റയിൽ കയർഫെഡിന്റെ യന്ത്രവൽകൃത ചകിരി സംസ്കരണ യൂണിറ്റിന് പുതിയ കെട്ടിടം

മുക്കം : പുതിയ കെട്ടിടം, ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ യന്ത്ര സാമഗ്രികൾ. നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ കയർ ഫെഡിന്റെ യന്ത്രവൽകൃത ചകിരി സംസ്കരണ യൂണിറ്റ് വീണ്ടും പ്രവർത്തനം തുടങ്ങുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ സ്ഥലത്ത് പുതിയ കെട്ടിടവും പുതിയ യന്ത്രങ്ങളുമൊക്കെയായി ട്രയൽ റൺ നടത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ വർഷമായിരുന്നു പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത്. പഴയ യന്ത്രങ്ങളും മാറ്റി. കയർ ഫെഡിന്റെ ഒന്നര ഏക്കർ സ്ഥലത്താണ് സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്.

കുറെ വർഷം യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിരുന്നു. സ്ഥലം കാടു കയറി നശിക്കുകയായിരുന്നു. പുതിയ യന്ത്രങ്ങളും കെട്ടിടവുമായി യൂണിറ്റ് പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് കയർഫെഡ് പറഞ്ഞിരുന്നു. ഇത് യാഥാർഥ്യമായിരിക്കയാണ്. ആലപ്പുഴ കേന്ദ്രമായുള്ള കയർ ഫെഡിന്റെ കീഴിൽ 2000 ൽ ആയിരുന്നു ആദ്യമായി യൂണിറ്റ് തുടങ്ങിയത്. കയർ നിർമിക്കുന്നതിനുള്ള ചകിരി സംസ്കരിച്ച് നാരാക്കി ഇവിടെ നിന്നും കയറ്റിയയക്കുകയായിരുന്നു. 5 വർഷത്തോളം പ്രവർത്തിച്ചതോടെ യന്ത്രങ്ങൾ പതുക്കെ പണി മുടക്കാൻ തുടങ്ങിയതോടെ യൂണിറ്റിന്റെ പ്രവർത്തനവും താറുമാറായി.

Related Articles

Leave a Reply

Back to top button