Thiruvambady
അഖിലകേരള വടംവലി; ജി.കെ.എസ്. ഗോതമ്പ്‌റോഡ് ചാമ്പ്യന്മാർ

തിരുവമ്പാടി : പൊന്നാങ്കയം ലെജൻഡ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് അഖിലകേരള വടംവലി മത്സരത്തിൽ ജി.കെ.എസ്. ഗോതമ്പ് റോഡ് ചാമ്പ്യന്മാരായി. പാസ് പടിക്കപാടം പാലക്കാട് രണ്ടാംസ്ഥാനവും റോയൽ സെവൻസ് മലപ്പുറം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ രാധാമണി ദാസൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ക്ലബ്ബ് സെക്രട്ടറി വിഷ്ണു, ജോഷി മണ്ഡപത്തിൽ, സന്ദീപ് എന്നിവർ സംസാരിച്ചു.