Koodaranji

വനംവകുപ്പ് രാത്രികാല പരിശോധന ശക്തമാക്കണം; ആര്‍.ജെ.ഡി

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ പത്താം വാര്‍ഡ് കൂരിയോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പെട്രോളിങ്ങും, മലമ്പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പകല്‍ സമയത്ത് പരിശോധന നടത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും കടുവയുടെ സാന്നിന്നിധ്യം തിരിച്ചറിഞ്ഞ എക്കാലയില്‍ പാപ്പു, പൈക്കാട്ട് ജോളി എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ആര്‍.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ആടിനെ നഷ്ടപ്പെട്ട പൈക്കാട്ട് ജോളിയുടെ കുടുംബം ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയെ നേരിട്ട്’ കണ്ടതും, കൂരിയോട് ട്രൈബല്‍ കോളനി നിവാസികളും പ്രദേശവാസികളും രാത്രികാലങ്ങളില്‍ ശബദം പതിവായി കേള്‍ക്കുന്ന വിവരവും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പൊതുജനങ്ങളെ അറിയിക്കാതിരുന്നത് കൊണ്ടാണ് വീണ്ടും പ്രദേശത്ത് കടുവ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ പിടിച്ചുകൊണ്ടുപോയത്.

വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ട കുടുബങ്ങള്‍ക്ക് വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന പ്രദേശവാസികള്‍ക്ക് റബ്ബര്‍ ടാപ്പിങ്ങിനും മറ്റു കൃഷികളിലും ഏര്‍പ്പെടുന്നതിന് സുരക്ഷിതത്വം വനം വകുപ്പ് ഉറപ്പ് വരുത്തണമെന്നും ആര്‍.ജെ.ഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വില്‍സന്‍ പുല്ലുവേലി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിളളില്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ജോര്‍ജ്ജ് മംഗര, ബിജു മുണ്ടക്കല്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ജോര്‍ജ്ജ് പ്ലാക്കാട്ട്’, ജോര്‍ജ്ജ് പാലമുറി, സത്യന്‍ പനക്കച്ചാല്‍, സുബിന്‍ പൂക്കുളം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Related Articles

Leave a Reply

Back to top button