Kodanchery

നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പപ്പാ ഷോയും പപ്പാ ഡാൻസും നടത്തി

കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പപ്പാ ഷോയും പപ്പാ ഡാൻസും നടത്തി. ക്രിസ്മസ് ആഘോഷത്തെ വരവേറ്റ് ആടിയും പാടിയും ക്രിസ്മസ് പപ്പമാർ എത്തി. കരോൾ ഗാനത്തിന്റെ അകമ്പടിയോടെ നെല്ലിപ്പോയിൽ ജംഗ്ഷനിലെങ്ങും പപ്പമാർ ചുറ്റിയതോടെ ക്രിസ്മസ് ആഘോഷം നാട്ടിൽ എങ്ങും പരന്നു. തുടർന്ന് നെല്ലിപ്പൊയിൽ ജംഗ്ഷനിൽ നടന്ന ക്രിസ്തുമസ് ആഘോഷം ഒയിസ്ക ക്ലബ് പ്രസിഡൻ്റ് വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് റിജു അധികാരത്തിൽ അധ്യക്ഷത വഹിച്ചു. തോമസ് മൂലപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. സ്കൂൾ പ്രധാനധ്യാപിക വി.എസ് നിർമല, ജോബിൻ വെട്ടുവേലി ,ജിനേഷ് കുര്യൻ, മനോജ് കുര്യൻ,ഷാജി പൊരിയത്ത്, സാബു മനയിൽ, ലിൻസി റോബി, അനു മത്തായി, കെ.ഇ ഹെവലീന, ലാബി ജോർജ്ജ് പീടികത്തറയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഓയിസ്ക ക്ലബിന്റെ നേതൃത്വത്തിൽ കേക്ക് വിതരണവും നടത്തപ്പെട്ടു.

Related Articles

Leave a Reply

Back to top button