Thiruvambady
മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഹൗസ് ഫെഡ് കേരള ചെയർമാൻ കെ.സി. അബു ഉദ്ഘാടനംചെയ്തു. മനോജ് സെബാസ്റ്റിയൻ വാഴേപറമ്പിൽ അധ്യക്ഷനായി.
പി.സി. ഹബീബ് തമ്പി, ബാബു കെ. പൈക്കാട്ടിൽ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കതെരുവിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ടി.എൻ. സുരേഷ്, ടോമി കൊന്നക്കൽ, സുന്ദരൻ എ. പ്രണവം, ഹനീഫ ആച്ചപ്പറമ്പിൽ, ലിസി അബ്രഹാം, ലിസി സണ്ണി, ഗിരീഷ് കൽപ്പകശ്ശേരി, മനോജ് മുകളേൽ, ബെന്നി മനത്താനത്ത്, ബഷീർ വടക്കേത്തറ, ഗോപിനാഥൻ മുത്തേടത്ത് എന്നിവർ സംസാരിച്ചു.