Karassery
കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
കാരശ്ശേരി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മധുരം വിതരണംചെയ്ത് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂൾ വിദ്യാർഥികൾ. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് ‘സ്വാദ്’ എന്നപേരിൽ പലഹാരമേള സംഘടിപ്പിച്ചത്.
ക്രിസ്മസ് അപ്പൂപ്പന്റെ വേഷംധരിച്ചും ക്വിസ് മത്സരവും സ്കൂൾ റേഡിയോസ്റ്റേഷൻ വഴി കഥകളും ക്രിസ്മസ് വിശേഷങ്ങളും പങ്കുവെച്ചും ആഘോഷം ഭംഗിയാക്കി. പ്രധാനാധ്യാപകൻ എൻ.എ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ. ലുഖ്മാൻ, ടി. മധുസൂദനൻ, വി.എൻ. നൗഷാദ്, പി.യു. ഷാഹിർ, ഖദീജ നസിയ, കെ.ടി. ഷഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.