താമരശ്ശേരി ചുരം വ്യൂ പോയിന്റ് പ്ലാസ്റ്റിക് വിമുക്തമാക്കി എൻ.എസ്.എസ്. വിദ്യാർഥികൾ

അടിവാരം : എൻ.എസ്.എസ്. സപ്തദിനക്യാമ്പിന്റെ ഭാഗമായി താമരശ്ശേരി ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വിദ്യാർഥികൾ താമരശ്ശേരി ചുരം വ്യൂ പോയിന്റ് പ്ലാസ്റ്റിക് വിമുക്തമാക്കി. താമരശ്ശേരി ചുരം സംരക്ഷണസമിതി, റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. ക്യാമ്പ് കോഡിനേറ്റർ ആർ.കെ. ഷാഫി അധ്യക്ഷനായി.
യാത്രക്കാർക്ക് ലഘുലേഖ വിതരണംചെയ്തു. യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്‌റ ഷാഫി, ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർമാരായ ഷൈരാജ്, മോഹനൻ, റാഫ് ജില്ലാപ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ചുരം സംരക്ഷണസമിതി സെക്രട്ടറി സുകുമാരൻ അടിവാരം, ഷാഫി വളഞ്ഞപാറ, പി.കെ. മജീദ്, സ്റ്റാഫ് സെക്രട്ടറി പി.പി. ഷീന, എൻ.ടി. ജോസ്‌കുട്ടി, ബെർളി മാത്യു, ലക്ഷ്മി ശങ്കർ, എൻ.എസ്.എസ്. സ്റ്റുഡന്റസ് ലീഡർ ശ്രീനന്ദ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി. രജിന, എൻ.എസ്.എസ്. ലീഡർ മുഹമ്മദ് തൽമീസ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.