Thiruvambady
ചെത്തുതൊഴിലാളി യൂണിയൻ കൺവെൻഷൻ

തിരുവമ്പാടി : ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) താമരശ്ശേരി റെയ്ഞ്ച് കൺവെൻഷൻ തിരുവമ്പാടിയിൽ ഏരിയാസെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനംചെയ്തു. ജോ. സെക്രട്ടറി, ഇ.കെ. സാജു അധ്യക്ഷനായി.
കെ.ബി. രതീഷ്, കെ. ഗണേശൻ, എം.എം. പ്രകാശൻ, പി.ആർ. പ്രമോദ്, കെ. ബൈജു എന്നിവർ സംസാരിച്ചു.