Kodiyathur
കുടുംബസംഗമവും സ്മരണിക പ്രകാശനവും

കൊടിയത്തൂർ : കുന്നത്ത് ചാലിൽ ഹുസൈൻ മുസ്‌ല്യാർ-അത്വിയ ദമ്പതിമാരുടെ പരമ്പരയിൽപ്പെട്ട കുടുംബങ്ങളുടെ സംഗമവും കുടുംബത്തിലെ മൺമറഞ്ഞ പ്രമുഖരായിരുന്ന കെ.സി. അബ്ദുറഹിമാൻ ഹാജി, കെ.സി. കോയാമു ഹാജി എന്നിവരുടെ സ്മരണിക പ്രകാശനവും നടന്നു.
കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ ചീഫ് കാർഡിയോളജിസ്റ്റ് ഡോ. അലി ഫൈസൽ, ജെ.ടി.ടി. ഇസ്‌ലാം പ്രസിഡൻറ് ഡോ. പി.സി. അൻവർ എന്നിവർ ചേർന്ന് പുസ്തകപ്രകാശനം നിർവഹിച്ചു.
അബൂബക്കർ പുതുക്കുടി സ്മരണിക പരിചയപ്പെടുത്തി. കുടുംബസമിതി ചെയർമാൻ എൻ.കെ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. പി.എം. അഹമ്മദ്, ഗോപിനാഥ്, എം.എ. അബ്ദുസ്സലാം, ടി.പി.സി. മുഹമ്മദ്, കെ.സി. മൊയ്തീൻ കോയ, എം.എ. അബ്ദുറഹിമാൻ, കെ.ടി. ഉണ്ണിമോയി, കെ.സി.സി. ഹുസൈൻ എന്നിവർ സംസാരിച്ചു.