Mukkam
സുരക്ഷാഭിത്തി ഉദ്ഘാടനംചെയ്തു
മുക്കം : മുക്കം നഗരസഭയിലെ കണക്കുപറമ്പ് ആറ്റുപുറം റോഡ് സുരക്ഷാഭിത്തി നഗരസഭാകൗൺസിലർ സാറ കൂടാരം ഉദ്ഘാടനംചെയ്തു. പ്രദേശത്തെ നാല്പതോളം കുടുംബങ്ങളുടെ ആശ്രയമായ റോഡിന്റെ സുരക്ഷാഭിത്തി, രണ്ടുഘട്ടങ്ങളിലായി 8.5 ലക്ഷം രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. മൂന്നാംഘട്ട സുരക്ഷാഭിത്തി നിർമാണത്തിനായി എട്ടുലക്ഷം രൂപ വകയിരുത്തി കരാർനടപടികൾ പൂർത്തിയായതായി കൗൺസിലർ പറഞ്ഞു.
ഡിവിഷൻ കൺവീനർ കെ. സാലിഹ് അധ്യക്ഷനായി. കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, ഗഫൂർ, വി.കെ. റഫീഖ്, എ.പി. മുഹമ്മദ് നസീം, കെ. അബ്ദുൽ റഹീം, ഷംസു, നിഹാൽ, സഈദ, ജസീല, ഷമീമ, കെ.വി. സത്താർ എന്നിവർ സംസാരിച്ചു.