Thiruvambady
തദ്ദേശസ്വയംഭരണവകുപ്പും കാർഷികവികസന കർഷകക്ഷേമവകുപ്പും ചേർന്ന് കർഷകഗ്രാമസഭ നടത്തി
തിരുവമ്പാടി : തദ്ദേശസ്വയംഭരണവകുപ്പും കാർഷികവികസന കർഷകക്ഷേമവകുപ്പും ചേർന്ന് കൂടരഞ്ഞിയിൽ നടത്തിയ കർഷക ഗ്രാമസഭ ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി.
വി.എസ്. രവീന്ദ്രൻ, റോസിലി ജോസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, ജോസ് തോമസ് മാവറ, മോളി തോമസ്, കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്, അനൂപ് വി. രാമദാസൻ, ജിജി കട്ടക്കയം, കെ.എം. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.