Mukkam
റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങമ്പുറായി പന്നിമുക്കിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കാർ റോഡിൽ നിർത്തിയിട്ടതായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജിത്ത്‌ലാൽ, നിസാമുദ്ദീൻ, ഇജാസ്, ഷിനേഷ് എന്നിവർചേർന്നാണ് തീയണച്ചത്. കുറാമ്പ്ര അൽത്താഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്.