Kodiyathur
കരിങ്കൽക്വാറിക്കെതിരേ പഞ്ചായത്തിനുമുൻപിൽ ധർണ
കൊടിയത്തൂർ : തോട്ടുമുക്കം ദേവസംകാട്ടിൽ ജനകീയപ്രതിഷേധം മൂലം 2016-ൽ നിർത്തിവെച്ചിരുന്ന കരിങ്കൽക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ അനുമതിനൽകിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി.
കുര്യാക്കോസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനംചെയ്തു. മുസ്തഫ ചക്കാലക്കുന്നത്ത് അധ്യക്ഷനായി. റോബിൻ പൂവൻപുഴ, ഷംസുദ്ദീൻ ചെറുവാടി, ഹമീദ് കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.