Thiruvambady

ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ

തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിൽ ചിപ്പിലിത്തോടും, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്ന വേളയിൽ സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ ജോർജ് സംസാരിച്ചു.

ബഫർസോൺ വിഷയത്തിൽ കേരള സർക്കാരിന് ചെയ്യാമായിരുന്ന കാര്യങ്ങൾ ചെയ്യാതെ, ജനവാസ മേഖല എന്നതിന് കൃത്യമായ നിർവചനം പോലും നൽകാൻ സാധിക്കാതെ മലയോര ജനതയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം കിരാത നിയമങ്ങൾക്കെതിരെ ശക്തമയ്യി പ്രതിഷേധിക്കണമെന്നും ജില്ലാ പ്രസിഡണ്ട് മനോജ് കുംബ്ലാനി ആഹ്വാനം ചെയ്തു.

കർഷകർ ഒന്നിക്കേണ്ട ആവശ്യകതയെ കുറിച്ച് ജില്ലാ സെക്രട്ടറി ശ്രീ ജോർജ് കുംബ്ലാനി ക്ലാസ് എടുത്തു. ESA, ESZ തുടങ്ങിയ കരി നിയമങ്ങൾ പിൻവലിക്കും വരെ കിഫ കർഷക പക്ഷത്ത് നിന്ന് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കിഫ ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Back to top button