മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് സീസൺ 6 സംഘടിപ്പിച്ചു

മുക്കം : മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് സീസൺ 6 ജിയുപിഎസ് മണാശ്ശേരി സ്കൂളിൽ നടന്നു. സാംസ്കാരിക സമ്മേളനം “ഒരു ചിരി ഇരു ചിരി ബമ്പർ ചിരി “ഫെയിം ദൃശ്യ പ്രകാശ്, ജ്യോത്സ്ന എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബബിഷ കെ പി സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡൻ്റ് സുനീർ മുത്താലം അധ്യക്ഷനായി കുന്ദമംഗലം ബിപിസി അൻസാർ മാസ്റ്റർ, എസ് എം സി ചെയർമാൻ സവിജേഷ് എം, എംപിടി എ പ്രസിഡന്റ് രേഷ്മ, മുൻ പിടിഎ പ്രസിഡൻ്റ് മാരായ രാജൻ സി, രാജഗോപാൽ, ശിവൻ എടോനി, മുൻ എസ്എം സി ചെയർമാൻ ബാലകൃഷ്ണൻ വെണ്ണക്കോട്, എസ് ആർജി കൺവീനർ പദ്മശ്രീ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി വഹീദ കോലോത്തുംതൊടി സാംസ്കാരിക സമ്മേളനത്തിന് നന്ദി പറഞ്ഞു. സ്കൂളിലെ സ്വന്തം മ്യൂസക് ബാന്റ് ആയ കണ്ണൻ ചിരട്ട മ്യൂസിക്ക് ബാന്റിന്റെ അവതരണം ഉണ്ടായിരുന്നു. എംഎൽഎഫ്ന്റെ ഭാഗമായി പുസ്തക പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്ക് ഏറെ ആകർഷകമായിരുന്നു. എം എൽ എഫിന്റെ ഭാഗമായി ഫുഡ്ഫെസ്റ്റും ഉണ്ടായിരുന്നു. “പൂവത്തിച്ചോട്ടിലെ അപ്പൂപ്പൻതാടികൾ” എന്ന പേരിൽ സ്കൂൾ വാർഷികവും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷീജ. സി, ശ്രീജ. സി ടി എന്നിവർക്കുള്ള യാത്രയയപ്പും നൽകി.







