ഗതാഗത ബോധവത്കരണവുമായി ”സിഗ്നൽ’’
തിരുവമ്പാടി :റോഡിലെ അശ്രദ്ധകൾ കൊണ്ട് ഇനിയൊരു ജീവനും പൊലിയരുത്, ശരിയായ ബോധവൽക്കരണത്തിലൂടെ റോഡിലെ അപകടങ്ങൾ കുറയ്ക്കാമെന്ന തിരിച്ചറിവിൽ പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് എം എ എം ഒ കോളേജ് മുക്കം ഗ്ലോബൽ അലുംനി. കോഴിക്കോട് ട്രാഫിക് പോലീസുമായി സഹകരിച്ചു തയ്യാറാക്കിയ ട്രാഫിക് ബോധവത്കരണ സീരീസ് (സിഗ്നൽ – സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം ) പ്രകാശനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവമ്പാടിയിൽ വെച്ച് നിർവഹിച്ചു.
ഇത്തരം വീഡിയോകൾ നിർമ്മിക്കാൻ സന്നദ്ധത കാണിച്ച എം എ എം ഒ ഗ്ലോബൽ അലുമ്നിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരത്തിലുള്ള ഗതാഗത ബോധവൽക്കണത്തനുതകുന്ന തരത്തിലുള്ള വീഡിയോകളാണ് കൂടുതലും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെക്കണ്ടതെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉടനെ അത് പ്രാവർത്തികമാക്കിയ അലുമ്നിയെ മന്ത്രി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഒരു മിനുട്ട് ദൈർഘ്യമുള്ള ബോധവത്ക്കരണ വീഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ഉദ്യേശത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കെഎസ്ആർടിസി സി എം ഡി പ്രമോജ് ശങ്കർ തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരിന്നു. അലുമ്നിയുടെ ഭാരവാഹികളായ അഡ്വ: മുജീബുറഹിമാൻ, അഷ്റഫ് വയലിൽ, ഫൈസൽ ഫലൂദ നേഷൻ, ഇർഷാദ്, ഫിൽഷർ ചീമാടൻ, ഒ എം അബ്ദുറഹിമാൻ, സിദ്ധിക്ക് ചേന്ദമംഗല്ലൂർ, റീന ഗണേഷ് സന എം എ, നിസാർ മോൻ ആലുവായിൽ, സക്കീന ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.