Kodiyathur

ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ടം കൊടിയത്തൂരിൽ തുടങ്ങി

കൊടിയത്തൂർ : ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ ഇടവഴിക്കടവ് നീർത്തടത്തിലെ പന്നിക്കോട് ഭാഗത്തുനിന്നും ഇരുവഞ്ഞിപ്പുഴയിലേക്ക് ഒഴുകുന്ന തോടിലെ ഒരുകിലോമീറ്റർ ഭാഗത്ത് കാടുമൂടിയതും മാലിന്യവും നീക്കംചെയ്യുന്ന പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. ശുചീകരണത്തിനു ശേഷം തോടിന്റെ വശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ കയർഭൂവസ്ത്രം വിരിച്ചു സംരക്ഷിക്കും.

സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ചു വീണ്ടെടുക്കുന്ന പ്രവർത്തനം മാർച്ചോടെ പൂർത്തിയാക്കും. പ്രദേശിക സംഘടനകൾ, റെസിഡൻറ്‌്സ് അസോസിയേഷൻസ്, കോളേജ്/സ്കൂ‌ൾ എൻ.എസ്.എസ്. വിദ്യാർഥി കൾ, വ്യാപാരി വ്യവസായി സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്.

Related Articles

Leave a Reply

Back to top button