Local
മോണ്ടിസ്സോറി ദിനാഘോഷം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മോണ്ടിസ്സോറി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇളം മനസ്സിൽ ഗ്രാൻഡ് പേരന്റ്സിനോട് സ്നേഹവും ബഹുമാനവും വളർത്തുകയെന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച ‘Grand Parents Day, വേറിട്ടൊരനുഭവമായി. വിവിധ കലാപരിപാടികളും, അനുഭവം പങ്കുവെക്കലുമൊക്കെയായി Grand Parents മോണ്ടിസ്സോറിദിനാഘോഷം വർണാഭമാക്കി. കുട്ടികൾ നൽകിയ സ്നേഹസമ്മാനംസ്വീകരിച്ച മാതാപിതാക്കൾ, കുട്ടികളുടെ വളർച്ചയിൽ അവർക്ക് മാർഗദർശികളായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അധ്യാപകരായ സിസ്റ്റർ ആൻജോ,ബിന്ദു ജോസ്, സ്മിത, ബിന്ദു സൂസൻ , മഞ്ജുഷ, രേഖ, സംഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.