വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോടഞ്ചേരി :നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ വാർഷികാഘോഷവും ദീർഘകാലത്തെ സർവ്വീസിനു ശേഷം അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുന്ന ബീന ജോർജ്ന് യാത്രയയപ്പു സമ്മേളനവും നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് കറുകമാലി അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസിയുടെ മാനേജരായ ഫാ. ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സി.അന്നമ്മ കെ.ടി നന്ദി പ്രകാശിപ്പിച്ചു.
കോടഞ്ചേരി ഹയർ സെക്കൻഡറി ഹെഡ് മാസ്റ്റർ ബിനു ജോസ് , പി ടി എ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ , വൈസ് പ്രസിഡൻറ് സാബു അവണ്ണൂർ , സ്റ്റാഫ് പ്രതിനിധി ഷിജി കെ ജെ , വിദ്യാർത്ഥി പ്രതിനിധി ജിൽന തെരേസ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു . വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളടങ്ങിയ സ്കൂൾ വാർഷിക റിപ്പോർട്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . കുട്ടികളോടൊപ്പം അമ്മമാരുടെ നൃത്തച്ചുവടുകളും വേദിയെ സജീവമാക്കി. തുടർന്ന് അദ്ധ്യാപകർ, കുട്ടികൾ , രക്ഷിതാക്കൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗാനമേളയും നടന്നു.