Thiruvambady
വലിച്ചെറിയൽവിരുദ്ധ വാരാചരണം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയോടനുബന്ധിച്ചുള്ള വലിയച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കൂമ്പാറയിൽ ജനകീയ ബോധവത്‌കരണവും നോട്ടീസ് വിതരണവും സിഗ്നേച്ചർ കാമ്പയിനും നടന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മേരി തങ്കച്ചൻ അധ്യക്ഷയായി. വി. എസ്. രവീന്ദ്രൻ, കെ. അബ്ദുൽ നാസിർ, അഷ്റഫ്, വിൽസൺ പുല്ലുവേലി, നൗഫൽ കള്ളിയിൽ, ലാൽ മാത്യു, യഹ്യ, റോസിലി ജോസ്, ജെറീന റോയി, ബോബി ഷിബു, സീന ബിജു, ബാബു മൂട്ടോളി, ജയപ്രകാശ്, ജാവിദ് ഹുസൈൻ എന്നിവർ സംസാരിച്ചു.