Thiruvambady

നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു അപകടം:ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്

തിരുവമ്പാടി : അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണക്ക് സമീപം നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ചു നാല് അയ്യപ്പഭക്തരായ ബാംഗ്ലൂർ സ്വദേശികൾക്ക് പരിക്ക്.

ഇന്ന് പുലർച്ചയായിരുന്നു അപകടം.ശബരിമലയിൽ പോയി തിരിച്ചുവരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ മുൻഭാഗത്ത് തീ പിടിക്കുകയും സമീപവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഉടൻ തീ അണക്കുകയും ചെയ്തു.പരിക്കേറ്റവരെ സമീപവാസികളുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാംഗ്ലൂർ നെൽമംഗല സ്വദേശികളായ പൂർണ്ണചന്ദ്രൻ,ആകാശ്,യോഗേഷ്,ശ്രീനിവാസൻ എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Leave a Reply

Back to top button