Kozhikode

രോഗികൾ കൂടുതലുള്ള വാർഡുകൾ ഇനി കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് : കോവിഡ് വ്യാപനം തടയുന്നതിനു കോഴിക്കോട് കോർപറേഷനിൽ 50 കോവിഡ് രോഗികളിൽ കൂടുതലുള്ള വാർഡുകളും നഗരസഭകളിലും പഞ്ചായത്തുകളിലും 30 കോവിഡ് രോഗികളിൽ കൂടുതലുള്ള വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.


• കണ്ടെയ്ൻമെന്റ് സോണുകളാക്കിയ വാർഡുകൾ:

കോഴിക്കോട് കോർപറേഷൻ – 3, 4,7,9,12,13,16, 25, 50, 60,അത്തോളി– 10,13, അരിക്കുളം– 3, ബാലുശ്ശേരി– 13, ചോറോട്– 13, കടലുണ്ടി– 10, 5, കാവിലുംപാറ– 13, കിഴക്കോത്ത്– 15, കോടഞ്ചേരി– 20, കൊടിയത്തൂർ– 1, 3,13, കൂത്താളി– 6, 
കോട്ടൂർ– 7, കുരുവട്ടൂർ– 3,4, കൂടരഞ്ഞി– 1, 7,1 2, 13, മടവൂർ– 12,13, നടുവണ്ണൂർ– 12, നന്മണ്ട– 8, ഒഞ്ചിയം– 19, പയ്യോളി നഗരസഭ– 5, പുറമേരി– 7, തലക്കുളത്തൂർ– 15, തിക്കോടി– 14, ഉണ്ണികുളം– 6, 21, വാണിമേൽ– 12.


• നിയന്ത്രണങ്ങൾ: 

കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫിസുകൾ, പാൽ സംഭരണം -വിതരണം, പാചകവാതക വിതരണം, എടിഎം, അക്ഷയ സെന്ററുകൾ എന്നിവ തുറക്കാം. ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ 10 മുതൽ 4 വരെ പ്രവർത്തിക്കാം. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ വിൽപനശാലകളും ബേക്കറി ഉൾപ്പെടെയുള്ള കടകളും ഉച്ചയ്ക്ക് 2 വരെ തുറക്കാം. ഹോട്ടലുകളിൽ പാഴ്സലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8 മുതൽ രാത്രി 8 വരെ.

ദേശീയ, സംസ്ഥാനപാതകൾ വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ വാഹനം നിർത്തരുത്. കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 7 മുതൽ രാവിലെ 5 വരെ യാത്രകൾ പൂർണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്കു മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ. അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്കു പ്രവേശിക്കുന്നതും നിരോധിച്ചു

Related Articles

Leave a Reply

Back to top button