Kodanchery

സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാർ

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും, വനിതാ വിഭാഗത്തിൽ മലപ്പുറവും ജില്ലയും ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും, മലപ്പുറം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനവും, കണ്ണൂർ മൂന്നാം സ്ഥാനവും നേടി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ്, സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വിപിൻ സോജൻ, കെ. ഹംസ, ജെ.ഷഹനാസ് എന്നിവർ പ്രസംഗിച്ചു.

പുരുഷവിഭാഗത്തിൽ മികച്ച കളിക്കാരനായി പാലക്കാടിൻ്റെ എസ്. വിഷ്ണു, മികച്ച പിച്ചറായി പത്തനംതിട്ടയുടെ കെ.ആർ.അമൽ കൃഷ്ണ, മികച്ച ക്യാച്ചറായി പത്തനംതിട്ടയുടെ ഓ. വഫാ ഇസ്മായൽ, വനിതാ വിഭാഗത്തിൽ മികച്ച കളിക്കാരിയായി കോഴിക്കോടിൻ്റെ ശ്രേയ,
മികച്ച പിച്ചറായി മലപ്പുറത്തിൻ്റെ പി.അനഘ, മികച്ച ക്യാച്ചറായി മലപ്പുറത്തിൻ്റെ എൻ.പി.അളഗ, എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button