പുതുപ്പാടി ഗവ:ഹൈസ്കൂളിൽ, എസ് പി സി സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.

പുതുപ്പാടി: ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. കായിക രംഗത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ഈ പ്രവർത്തനത്തിലൂടെ കുട്ടികളെ കൂടുതൽ ഉന്നതിയിൽ എത്തിക്കുക എന്നതുമാണ് സ്പോർട്സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അമൽ രാജ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി ടി എ പ്രസിഡണ്ട് ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു.
എസ് പി സി യൂണിറ്റിന് വേണ്ടി രക്ഷിതാക്കൾ വാങ്ങിയ ബാൻഡ് സെറ്റ് എസ് പി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഹെഡ് മാസ്റ്റർക്ക് കൈമാറി.കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹ്മാൻ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.
സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സിപിഒ ഷാജികുമാർ സാർ,എ സി പി ഒ അജില ടീച്ചറേയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. സീനിയർ അസിസ്റ്റന്റ് ടി. വി ശ്രീലത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ്, എസ് പി സി- പി ടി എ പ്രസിഡന്റ് സബിത ബഷീർ എന്നിവർ ആശംസിച്ചു. പരിപാടിയിൽ സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ഹെഡ് മാസ്റ്റർ ഇ.ശ്യം കുമാർസാർ സ്വാഗതവും, മറിയം ടീച്ചർ നന്ദിയും പറഞ്ഞു.







