സ്വച്ഛഭാരത് മിഷൻ ടോയ്ലറ്റ് കോംപ്ലക്സ് ഇന്ന് ഉദ്ഘാടനം ചെയ്യും

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 സ്വച്ഛഭാരത് മിഷൻ (SBM)10 ലക്ഷം രൂപയിൽ നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം നിർവഹിക്കും.വൈസ് പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ
വിജോയ് തോമസ് സ്വാഗതം ആശംസിക്കുന്നു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
വിൻസെന്റ് വടക്കേമുറി,മുൻ മെമ്പർവാസുദേവൻ ഞാറ്റുകാലായിൽ ഹെഡ്മാസ്റ്റർ ബിനു ജോസ്, പിടിഎ പ്രസിഡന്റ് ചാൾസ് തയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിസീനത്ത്. കെ. അസി.എഞ്ചിനീയർ : അർച്ചന.സി.ജെ. എന്നിവർ സംബന്ധിക്കും.







