Mukkam

കാതിൽ കുടുങ്ങിയ കടുക്കൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി

മുക്കം: കാതിൽ കടുക്കൻ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് രക്ഷയായി അഗ്നിരക്ഷാസേന. ചാത്തമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ ചെവിയിലാണ് കടുക്കൻ കുടുങ്ങിയത്.

ഒരാഴ്ചയോളമായി വേദനയും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ആശുപത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പിതാവിനൊപ്പം  അഗ്നിരക്ഷാനിലയത്തിൽ എത്തിയത്. സ്റ്റേഷൻ ഓഫിസർ പി.എ.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ കടുക്കൻ മുറിച്ചുമാറ്റി.

ഗ്രേഡ് എസ്ടിഒമാരായ മനോജ്, നാസർ, റഹ്മാൻ, ഓഫിസർമാരായ ജലീൽ , ഷൈബിൻ, നജുമുദ്ദീൻ, ജയേഷ്, സുനിൽകുമാർ, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button