Kodanchery

വാഴക്കുലയേക്കാൾ വിലയുള്ള വാഹനങ്ങൾ ഉപേക്ഷിച്ചു മോഷ്ടാക്കൾ ഓടി രക്ഷപെട്ടു

കോടഞ്ചേരി : വേളംകോട് പള്ളിയുടെ താഴെ വയലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല മോഷ്ടിക്കുന്നതിനിടയിൽ ശബ്ദം കേട്ട് അയൽപക്കത്തുള്ള ആളുകൾ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

ഓടുന്നതിനിടയിൽ വെട്ടിവെച്ച കുലയും, മൊബൈൽ ഫോണും, വന്ന വാഹനവും ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്. ഈ പ്രദേശത്ത് സ്ഥിരമായി മോഷണം നടത്തുന്നതായി നാട്ടുകാർ പരാതി പറയുന്നു. പ്രദേശത്തെ അനവധി ആളുകളുടെ വാഴക്കുലയും, അടക്കയും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.

Related Articles

Leave a Reply

Back to top button