Thiruvambady
പുഷ്പഗിരി തിരുനാൾ ഉത്സവത്തിന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൊടിയേറ്റി

തിരുവമ്പാടി : കൂടരഞ്ഞി പുഷ്പഗിരി ഇടവക ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൊടിയേറ്റ് നിർവഹിച്ചു.
വിശുദ്ധ കൊച്ചുത്രേസ്യായുടെ ഗ്രോട്ടോ വെഞ്ചിരിപ്പും ബിഷപ്പ് നിർവഹിച്ചു. വികാരി ഫാ. ജോൺസൻ പാഴുകുന്നേൽ, അസി. വികാരി ഫാ. ലിബിൻ കളപ്പുരക്കൽ എന്നിവർ സഹകാർമികരായിരുന്നു. ബ്രോണി നമ്പ്യാർപറമ്പിൽ, റെംജി അധികാരത്തിൽ, ജോസ് കാനത്തിൽ, ചാൾസ് പെണ്ടാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് വയോജനദിനമായി ആചരിക്കും. 24-ന് സൺഡേ സ്കൂൾ വാർഷികം, കലാസന്ധ്യ. 25-ന് ആഘോഷമായ തിരുനാൾ കുർബാന, കൂമ്പാറ ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 26-ന് ആഘോഷമായ തിരുനാൾ കുർബാന, പുഷ്പഗിരി കപ്പേളയിലേക്ക് പ്രദക്ഷിണം. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ സമാപിക്കും