Kodiyathur
പൊതു ശ്മശാനം ഉപയോഗ യോഗ്യമാക്കണം: സി.പി.ഐ നിവേദനം നൽകി

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ ഏക പൊതു ശ്മശാനമായ ഒങ്ങുങ്ങൽ ശ്മശാന ഭൂമി മൃതദേഹ സംസ്കരണത്തിന് അനുയോജ്യമായ രീതിയിൽ ഉപയോഗ യോഗ്യമാക്കണമെന്ന് സി.പി.ഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
ഒരേക്കറോളം വരുന്ന ഭൂമിയിലേക്ക് റോഡ് സൗകര്യം ഏർപ്പെടുത്തുക, വന്യ ജീവികൾ കൈയടക്കിയ കാടു മൂടിക്കിടക്കുന്ന ശ്മശാനം വെട്ടിതെളിയിച്ചു ചുറ്റുമതിൽ പൂർത്തിയാക്കി സംരക്ഷിക്കുക, വൈദ്യുതിയും വെള്ളവും എത്തിക്കുക, മണ്ണ് നീക്കാൻ ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു അവ സൂക്ഷിക്കാൻ ഷെഡ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.
പാർട്ടി പ്രതിനിധികളായി ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, എം.കെ ഉണ്ണിക്കോയ, വി.വി നൗഷാദ്, ടി.പി ഷാഹുൽ ഹമീദ്, ബി.പി.ജെ.എസ് ജില്ലാ രക്ഷാധികാരി ദാസൻ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു.