എല്ലാ വീടുകളിലും പച്ചക്കറി തൈകൾ

കൊടിയത്തൂർ: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറികൾ ഒഴിവാക്കി ഒരോ വീടുകളിലും ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കുക, പഞ്ചായത്തിനെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
ജനകീയാസൂത്രണം 2024-25 പച്ചക്കറി കൃഷി വികസനം പദ്ധതി പ്രകാരമാണ് തൈകൾ വിതരണം ചെയ്തത്.
ആകെ 50,000 പച്ചക്കറി തൈകളാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി വിതരണം ചെയ്തത്.
മുളക്, വെണ്ട, തക്കാളി, പയർ, വഴുതന മുതലായ തൈകളാണ് നൽകിയത്. ഇതിനായി ഒന്നര ലക്ഷം രൂപയും നീക്കി വെച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ വിതരണോദ്ഘാടനം നിർവഹിച്ചു.വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. കൃഷി ഓഫീസർ, കെ.ജി സീനത്ത്, അബ്ബാസ് സി.ടി, ഫാത്തിമ എൻ.ഇ, എം.വി അബ്ദുറഹ്മാൻ, ഇ.എൻ യൂസഫ്, അഹമ്മദ് ചാലിൽ, കദീജ, മൊയ്തീൻ കുട്ടി കളത്തിൽ തേലീരി എന്നിവർ പങ്കെടുന്നു.