Mukkam
റോഡ് ഉദ്ഘാടനംചെയ്തു

മുക്കം : നഗരസഭാ വാർഷികപദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പാലിയിൽ-താഴത്തുംപാലി റോഡ് നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.
ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷയായി. നഗരസഭാ കൗൺസിലർ കെ. ബിന്ദു, ഷഫീഖ് മാടായി, മുസ്തഫ, ടി.പി. വത്സൻ, ടി.പി. അനൂപ്, കെ.പി. ഷെരീഫ്, റഹിം ചേന്ദമംഗലൂർ, ടി.പി. സജിന, ടി.പി. അഖില എന്നിവർ സംസാരിച്ചു.