India

മദ്യം തേടി ജനം അതിര്‍ത്തി കടക്കുന്നു: മദ്യവില്‍പനശാലകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട തമിഴ്നാട്ടിലെ മദ്യവില്‍പനശാലകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്ടൈയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. റെഡ്‌സോണ്‍ മേഖലയിലും മദ്യവില്‍പ്പനശാലകള്‍ തുറക്കും. കഴിഞ്ഞ മാര്‍ച്ച് 24 മതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ അടച്ചിരിക്കുകയാണ്.

തമിഴ്നാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് വന്‍തോതില്‍ ജനങ്ങള്‍ അതിര്‍ത്തി കടക്കുകയും മദ്യശാലകള്‍ക്കു മുന്നില്‍ തിരക്കിന് ഇടയാക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് പ്രയാസകരമായിത്തീര്‍ന്നതോടെയാണ് സംസ്ഥാനത്തും മദ്യവില്‍പനശാലകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button