Thiruvambady

തിരുവമ്പാടി പഞ്ചായത്ത് മൊബൈൽ ക്ലീനിക്ക് ആരംഭിക്കുന്നു.

തിരുവമ്പാടി: പഞ്ചായത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും, വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് FHC യുടെ കീഴിൽ മൊബൈൽ ക്ലീനിക്ക് സർവ്വീസ് ആരംഭിക്കുന്നു.

മൊബൈൽ ക്ലിനിക്കിൽ ഒരു ഡോക്ടറും, ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫും അത്യാവശ്യമരുന്നുകളും ഉണ്ടാകും. മൊബൈൽ ക്ലീനിക്ക് 6/5/2020 ന് രാവിലെ 9.30 മണിക്ക് പഞ്ചായത്തിന് മുന്നിൽ എം.എൽ.എ ജോർജ്ജ് എം തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ന് ചേർന്ന RRT മോണിറ്ററിങ്ങ് കമ്മറ്റി തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പ്രവാസികളുടെ ആരോഗ്യസംരക്ഷണം മുന്നിൽകണ്ട് മോണിറ്ററിങ്ങ് കമ്മറ്റി വിപുലപ്പെടുത്താൻ തീരുമാനിച്ചു.

അതാത് വാർഡ് RRTകൾ ഓരോ വാർഡിലേക്കും എത്തിച്ചേരുവാനുള്ള പ്രവാസികളുടെ വീടുകളിലെ ഭൗതിക സാഹചര്യം വിലയിരുത്താൻ തീരുമാനിച്ചു. ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത വീടുകളിൽ പരമാവധി സൗകര്യങ്ങളൊരുക്കേണ്ടതാണ്. അധ്യാപകരുടെ സേവനം ഓരോ വാർഡ് RRTകളിലും ലഭ്യമാക്കാൻ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, മെഡിക്കൽ ഓഫീസർ ഡോ.സിൽവിയ, സെക്രട്ടറി അബ്ദുൾ ബഷീർ, HI അബ്ദുറഹ്മാൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

Related Articles

Leave a Reply

Back to top button