Thiruvambady

ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണ മെഡൽ നേടിയ കേരള ടീം അംഗമായ ജിത്തു കെ റോബിന് ഗ്രാമപഞ്ചായത്തിൻ്റെ ആദരം

തിരുവമ്പാടി: ദേശീയ ഗെയിംസ് ഫുട്ബോളിൽ സുവർണ്ണ നേട്ടം കൊയ്ത കേരള ടീം താരം ജിത്തു കെ റോബിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ആദരം. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലത്തിൽ, സെക്രട്ടറി ഷാജു കെ.എസ്, ജോസ് മാത്യു, റോബർട്ട് നെല്ലിക്കാ തെരുവ്, ഫ്രാൻസിസ് കൊട്ടാരത്തിൽ, മനോജ് വാഴെപറമ്പിൽ,ഷാജി ആലക്കൽ, പ്രീതി രാജിവ്, ബേബി ഇലവുങ്കൽ, അമൽ നെടുംകല്ലേൽ,ഷൈനി ബെന്നി, ലിസി സണ്ണി, ജിബിൻ പി ജെ, ഹനീഫ ആച്ചപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ജീത്തു കെ റോബിൻ മറുപടി പ്രസംഗം നടത്തി. അസി.സെക്രട്ടറി ബൈജു ജോസഫ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button