Kodanchery
കണ്ടപ്പൻചാൽ ചുണ്ടയിൽ കൃഷിഭൂമിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

കോടഞ്ചേരി: കണ്ടപ്പൻചാൽ ചുണ്ടയിൽ ദേവസ്യായുടെ കൃഷിഭൂമിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ദേവസ്യായുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, ജാതി, കൊക്കോ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത് കൃഷിസംരക്ഷണത്തിനായി സ്വന്തം ചിലവിൽ ഇട്ട സോളാർ വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്.
മലയോര മേഖലയിൽ അനുദിനം വന്യജീവി ശല്യം രൂക്ഷമായികൊണ്ടിരുന്നു. അധികൃതർ വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.